ഓഹരി വിപണികളില്‍ നഷ്‌ടം. രാവിലെ നേട്ടത്തോടെയാണ് വിപണികള്‍ വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദ്ദം പിടികൂടുകയായിരുന്നു. എഫ്.എം.സി.ജി, ബാങ്കിംഗ് ഓഹരികളിലാണ് പ്രധാനമായും നഷ്‌ടം നേരിട്ടുന്നത്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. എസ്.ബി.ഐ, അദാനി പോര്‍ട്സ്, യെസ് ബാങ്ക് എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ടാറ്റ മോട്ടോഴ്‌സ്, ഒ.എന്‍.ജി.സി, എം ആന്‍ഡ് എം എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ അഞ്ച് മാസത്തെ നേട്ടത്തിലാണ്. 63.67 രൂപയിലേക്ക് ഉയര്‍ന്നെങ്കിലും നിലവില്‍ ഒരു പൈസ നഷ്‌ടത്തിലാണ് വിനിമയം ചെയ്യുന്നത്.