മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ ഇന്ന് നഷ്‌ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 87.86 താഴ്ന്ന് 32,714.58ലാണ് ഇന്ന് തുടങ്ങിയത്. നിഫ്റ്റി 38.65 പോയിന്റും ഇടിഞ്ഞ് 10,089.60ല്‍ വ്യാപാരം തുടങ്ങി. റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം ഇന്ന് ഉച്ചയ്‌ക്ക് ശേഷം പ്രഖ്യാപിക്കാനിരിക്കുന്നതാണ് വിപണിയിലെ മന്ദതയ്‌ക്ക് കാരണമായി പറയപ്പെടുന്നത്. ഇന്‍ഫോസിസ്, റിലയന്‍സ്, സിപ്ല തുടങ്ങിയ ഇന്ന് നേട്ടമുണ്ടാക്കുന്നു. അതേസമയം ടാറ്റാ സ്റ്റീല്‍, എസ്.ബി.ഐ, അദാനി പോര്‍ട്ട്സ് തുടങ്ങിയവ നഷ്‌ടത്തിലാണ്.