മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്‌സ് 87 പോയന്‍റ് ഉയര്‍ന്നു. നിഫ്റ്റി 10,100ന് മുകളിലാണ് വ്യാപാരം. ചില്ലറ വിപണിയിലെ പണപ്പെരുപ്പത്തിനും വ്യാവസായിക വളര്‍ച്ചയ്‌ക്കും തിരിച്ചടിയേറ്റത് വിപണിയെ സ്വാധീനിക്കുന്നില്ല. ആഗോള വിപണികള്‍ അടിസ്ഥാനമാക്കി ആഭ്യന്തര നിക്ഷേപര്‍ താത്പര്യം പ്രകടിപ്പിക്കുന്നതാണ് വിപണിയുടെ നേട്ടത്തിന് അടിസ്ഥാനം. റിലയന്‍സ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്സ് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഐ.ടി.സി, ലാര്‍സന്‍, എച്ച്.ഡി.എഫ്.സി എന്നിവ നഷ്‌ടപ്പട്ടികയിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക് വലിയ ചലനമില്ല. നാല് പൈസ ഉയര്‍ന്ന് 64 രൂപയിലാണ് വിനിമയം.