അമേരിക്കന്‍ സഖ്യകക്ഷികള്‍ സിറിയക്ക് എതിരെ ആക്രമണം നടത്തിയതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്

മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ നഷ്‌ടം. രാവിലെ 200 സെന്‍സെക്‌സ് 200 പോയന്റിലധികം നഷ്‌ടം നേരിട്ടിരുന്നു. മുംബൈ ഓഹരി സൂചിക 34,000ത്തിന് താഴേയ്‌ക്ക് വീഴുകയും ചെയ്തു. നിഫ്റ്റി 75 പോയന്റ് നഷ്‌ടം നേരിട്ടു. എന്നാല്‍ പിന്നീട് തിരിച്ചുകയറിയ ഓഹരി വിപണികള്‍ വീണ്ടും നഷ്‌ടത്തിലേക്ക് വീഴുകയായിരുന്നു. ഐ.ടി കമ്പനികളുടെ നാലാംപാദ ഫലം പ്രതീക്ഷിച്ച തോതില്‍ ഉയരത്തതാണ് നഷ്‌ടത്തിന് കാരണം. അവസാനപാദത്തില്‍ 28 ശതമാനം ലാഭം കുറഞ്ഞ ഇന്‍ഫോസിസിന്റെ ഓഹരി ആറ് ശതമാനം നഷ്‌ടം നേരിട്ടു.

ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. അമേരിക്കന്‍ സഖ്യകക്ഷികള്‍ സിറിയക്ക് എതിരെ ആക്രമണം നടത്തിയതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. അതേസമയം ടി.സി.എസ്, ഐ.ടി.സി, സണ്‍ഫാര്‍മ എന്നിവ നേട്ടപ്പട്ടികയിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നഷ്‌ടം തുടരുകയാണ്. 22 പൈസ നഷ്‌ടത്തോടെ 54.42 രൂപയിലാണ് വിനിമയം.