ഓഹരി വിപണികളില്‍ റെക്കോഡ് നേട്ടം. സെന്‍സെക്‌സ് 31,000ത്തിലേക്ക് കുതിക്കുകയാണ്. 160 പോയന്‍റ് ഉയര്‍ന്ന് 30,910ലാണ് സെന്‍സെക്‌സ്. 50 പോയന്‍റ് ഉയര്‍ന്ന് 9,560ല്‍ നിഫ്റ്റി വ്യാപാരം ചെയ്യുന്നു. വിദേശ നിക്ഷേപത്തിന്‍റെ കരുത്തിലാണ് വിപണി കുതിയ്‌ക്കുന്നത്. ഏഷ്യന്‍ വിപണികള്‍ ഇന്ന് നഷ്‌ടത്തിലാണ്. ലോഹ, എഫ്.എം.സി.ജി, വാഹന സെക്ടറുകളാണ് നേട്ടത്തിന് ചുക്കാന്‍ പിടിയ്‌ക്കുന്നത്. ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം സിപ്ല, സണ്‍ഫാര്‍മ, എസ്.ബി.ഐ എന്നിവ നഷ്‌ടപ്പട്ടികയിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക് ചലനമില്ല. 64 രൂപ 61 പൈസയിലാണ് രൂപ.