ആഭ്യന്തര നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുണ്ട്.

മുംബൈ: ഓഹരി വിപണികള്‍ തുടര്‍ച്ചയായ പത്താം ദിവസവും നേട്ടത്തില്‍. സെന്‍സെക്‌സ് 34,500ന് അടുത്താണ് വ്യാപാരം. നിഫ്റ്റി 10,550ന് മുകളിലാണ്. ആഗോള വിപണികളിലെ വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണികളിലെയും വ്യാപാരം. ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. ആഭ്യന്തര നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുണ്ട്.

ഐ.ടി.സി, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക് എന്നിവ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം എം.ആന്‍ഡ്.എം, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഏഴ് മാസത്തെ താഴ്ന്ന നിലയില്‍ തുടരുകയാണ്. മൂന്ന് പൈസയുടെ നഷ്‌ടത്തോടെ 65 രൂപ 68 പൈസയിലാണ് വിനിമയം. ക്രൂഡോയില്‍ വില്‍ വര്‍ദ്ധനവും വ്യാപാരയുദ്ധമടക്കമുള്ള കാര്യങ്ങളാണ് രൂപയുടെ മൂല്യം ഇടിയ്‌ക്കുന്നത്.