മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. സെന്‍സെക്‌സ് 352.03 പോയിന്റ് ഉയര്‍ന്ന് 32,949.21ലും നിഫ്റ്റി 122.30 പോയിന്റ് ഉയര്‍ന്ന് 10,166ലുമാണ് ക്ലോസ് ചെയ്തത്. നവംബര്‍ ഒന്നിന് ശേഷം ഒരു ദിവസത്തിലുണ്ടായ ഏറ്റവും വലിയ നേട്ടത്തിനാണ് ഇന്ന് വിപണി സാക്ഷ്യം വഹിച്ചത്.