സെൻസെക്സ് 300 പോയിന്‍റ് ഇടിഞ്ഞു

മുംബൈ: കര്‍ണാടകയില്‍ ബിജെപിയ്ക്കേറ്റ തിരിച്ചടിയില്‍ ഓഹരി വിപണികളിൽ വന്‍ നഷ്ടം. കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയും ബാങ്കിംഗ് ഓഹരികളിലെ ഇടിവുമാണ് നഷ്ടത്തിന് കാരണം. സെൻസെക്സ് 300 പോയന്‍റും നിഫ്റ്റി 100 പോയന്‍റോളവും ഇടിഞ്ഞു. 

രാജ്യന്തര വിപണികളിലെ നഷ്ടവും ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ഡോളറുമായുള്ള വിനിമയത്തിൽ 68ലേക്ക് വീണ രൂപ നേരിയ തോതിൽ നിലമെച്ചപ്പെടുത്തി. 25 പൈസയുടെ നേട്ടത്തോടെ 67 രൂപ 82 പൈസയിലാണ് വിനിമയം.