മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു. നിഫ്ടി 130 പോയിന്റ് ഇടിഞ്ഞ് 7850ന്റെ നിലവാരത്തിലേക്കെത്തി. ആഗോള വിപണികളിലെ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.

ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, എഫ്എംസിജി അധിഷ്ടിത ഓഹരികളിലാണ് നഷ്ടം ഏറെ. ഹിന്‍ഡാല്‍കോ, ഐടിസി, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി ഓഹരികളില്‍ ഇടിവു കാണിക്കുന്നു.