മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 238.98 പോയിന്റും നിഫ്ടി 59.45 പോയിന്റും ഇടിഞ്ഞു. 26396.77ലാണു സെന്‍സെക്‌സിന്റെ ക്ലോസിങ്. നിഫ്ടി 8150ല്‍ ക്ലോസ് ചെയ്തു.

സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് ലാബ്, ലൂപിന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. മാരുതി, അദാനി പോര്‍ട്സ് എന്നിവയും മികച്ച പ്രകടനം കാഴ്ചവച്ചു. ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഭെല്‍ എന്നിവ നഷ്ടത്തിലായിരുന്നു.