മുംബൈ: മുന്‍നിര ഓഹരികള്‍ക്കൊപ്പം ചെറുകിട മധ്യനിര ഓഹരികളും ഇന്ന് വിപണിയില്‍ നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക്, ലാര്‍സന്‍, ഭെല്‍ എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. ഐസിഐസിഐ ബാങ്ക് വിപണി വിഹിതത്തിന്റെ അഞ്ച് ശതമാനവും എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി എന്നിവ 3.3 ശതമാനം വിപണി വിഹിതവും സ്വന്തമാക്കി.
നേട്ടത്തിനിടയിലും കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഗെയില്‍ എന്നിവ നഷ്ടം നേരിട്ടു. ആഗോള ഓഹരി വിപണികളില്‍ നഷ്ടമാണ്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമോ എന്ന ഭയത്തില്‍ കരുതലോടെയാണ് രാജ്യാന്തര വിപണികളിലെ വ്യാപാരം.
