സെൻസെക്സ് 400 പോയന്‍റിൽ അധികം ഉയർന്നു
മുംബൈ: കർണാടകത്തിൽ ബിജെപി കേവലഭൂരിപക്ഷത്തിലെത്തിയതോടെ ഓഹരി വിപണികളിൽ കുതിപ്പ്. സെൻസെക്സ് 430 പോയന്റ് ഉയർന്നു. മുംബൈ ഓഹരി സൂചിക 35,956ൽ എത്തി. നിഫ്റ്റി 120 പോയന്റ് നേട്ടമുണ്ടാക്കി. ദേശീയ ഓഹരി സൂചിക 10,926ലേക്ക് ഉയർന്നു. രാവിലെ നേരിയ നഷ്ടത്തിൽ തുടങ്ങിയ വിപണി ബിജെപി അധികാരം പിടിച്ചതോടെ നേട്ടത്തിലേക്ക് ഉയരുകയായിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് ചലനമില്ല. 67 രൂപ 50 പൈസയിലാണ് വിനിമയം.
