മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ കുതിപ്പ്. നിഫ്റ്റി 8,800 കടന്നു. ബാങ്കിംഗ് ആരോഗ്യ സെക്ടറിലുണ്ടായ നേട്ടമാണ് വിപണിയിലെ കുതിപ്പിന് ആധാരം. വിദേശനിക്ഷേപവും വിപണിയിലേക്ക് എത്തുന്നുണ്ട്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. എച്ച്.ഡി.എഫ്.സി ബാങ്ക്, സണ്‍ ഫാര്‍മ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഭെല്‍, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ എന്നിവ നഷ്‌ടം നേരിട്ടു. ‍ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക് മാറ്റമില്ല. രണ്ട് പൈസ നേട്ടത്തോടെ 67 രൂപ 5 പൈസയിലാണ് വിനിമയം.