കയറ്റിറക്കങ്ങളില്ലാതെ ഓഹരി വിപണി. രാവിലെ നേട്ടത്തിലേക്ക് ഉയർന്നെങ്കിലും വിപണിയിലിപ്പോൾ കാര്യമായ മാറ്റമില്ല. ആഗോള വിപണിയിലെ നേട്ടത്തിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര നിക്ഷേപകരും താത്പര്യം പ്രകടിപ്പിക്കുന്നതാണ് വിപണിയെ നഷ്ടത്തിലേക്ക് വീഴ്ത്താത്തത്. അമേരക്കയിലെ നിർമാണ മേഖല ഉണർവ്വ് കൈവരിച്ചെന്ന റിപ്പോർട്ടാണ് രാജ്യാന്തര വിപണികളിലെ നേട്ടത്തിന് അടിസ്ഥാനം. ടാറ്റ മോട്ടോഴ്സ്, ഒ.എൻ.ജി.സി, ഭെൽ എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം റിലയൻസ്, സിപ്ല, ഭാരതി എയർടെൽ എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിലെ തകർച്ചയിൽ നിന്ന് രൂപ കരകയറുന്നില്ല. 10 പൈസ നേട്ടമുണ്ടാക്കിയെങ്കിലും 68 രൂപ 22 പൈസയിലാണ് രൂപ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred