മുംബൈ: ഓഹരി വിപണികളില്‍ നഷ്‌ടം. സെന്‍സെക്‌സ് 240 പോയിന്റ് നഷ്‌ടത്തിലേക്ക് വീണു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,000ത്തിന് താഴേക്ക് എത്തി. വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണികളെ നഷ്‌ടത്തിലാക്കുന്നത്. ഡോളറിനെതിരെ രൂപ ശക്തിയാര്‍ജിക്കുന്നതും വിപണികളെ ബാധിക്കുന്നുണ്ട്. രൂപയുടെ കുതിപ്പില്‍ ഐ.ടി കമ്പനികളാണ് ക്ഷീണം നേരിടുന്നത്. ഏഷ്യന്‍ വിപണികളിലിന്ന് സമ്മിശ്ര പ്രതികരണമാണ്. ഭെല്‍, എസ്.ബി.ഐ, കോള്‍ ഇന്ത്യ എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ടാറ്റ സ്റ്റീല്‍, എച്ച്.യു.എല്‍, ബജാജ് ഓട്ടോ എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടത്തിലാണ്. അഞ്ച് പൈസയുടെ നേട്ടത്തോടെ 63.75 രൂപയിലാണ് ഇന്നത്തെ വിനിമയം.