ഓഹരി വിപണികള്‍ നേട്ടത്തില്‍ തുടരുന്നു. അതേസമയം കഴിഞ്ഞ ദിവസത്തെ നേട്ടത്തിന്‍റെ ആലസ്യത്തില്‍ വലിയ ചലനമില്ലാതെയാണ് വ്യാപാരം. വില്‍പ്പനസമ്മര്‍ദ്ദം വിപണിയില്‍ പ്രകടമാകുന്നുണ്ട്. രണ്ട് വര്‍ഷത്തെ ഉയരത്തിലാണ് സെന്‍സെക്‌സ് വ്യാപാരം ചെയ്യുന്നത്. റിലയന്‍സ്, എസ്ബിഐ, ഭെല്‍ എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‍യുഎല്‍ എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. ആഗോള വിപണികളും നഷ്‌ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയില്‍ കരുതലോടെയാണ് വിപണികളില്‍ വ്യാപാരം.