ഓഹരി വിപണികള്‍ നേട്ടത്തില്‍ തുടരുന്നു. നിഫ്‍റ്റി രണ്ട് മാസത്തെ ഉയരത്തിലാണ്. സെന്‍സെക്‌സ് 29,000 കടന്നു. കഴിഞ്ഞ ദിവസത്തിലെ നേട്ടത്തിനൊപ്പം ആഗോള വിപണികളിലെ ഉണര്‍വ്വാണ് വിപണിയെ തുണച്ചത്. എണ്ണ, വാതക, ലോഹ, വാഹന സെക്ടറുകള്‍ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഓട്ടോ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം സണ്‍ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്സ്, എന്‍.ടി.പി.സി എന്നീ ഓഹരികള്‍ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടത്തിലാണ്. 10 പൈസ നേട്ടത്തോടെ 66.73 രൂപയിലാണ് രൂപ വ്യാപാരം നടത്തുന്നത്.