രാജ്യത്തെ ഓഹരി വിപണികള്‍ രണ്ടാം ദിവസവും നേട്ടത്തില്‍ തുടരുന്നു. സെന്‍സെക്‌സ് ഇന്ന് 100 പോയന്റുകളോളം നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 26,294ലും 30 പോയന്‍റ് ഉയര്‍ന്ന് നിഫ്റ്റി 8,063ലുമാണ് വ്യാപാരം ചെയ്യുന്നത്. ആഗോള വിപണിയിലെ നേട്ടത്തിനൊപ്പം വിദേശ നിക്ഷേപര്‍ വിപണിയില്‍ താത്പര്യം പ്രകടിപ്പിക്കുന്നതാണ് നേട്ടത്തിന് അടിസ്ഥാനം. ആക്‌സിസ് ബാങ്ക്, വിപ്രോ, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. അതേസമയം ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ലാര്‍സന്‍ എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും 68ന് താഴേക്ക് പതിച്ചു. 14 പൈസയുടെ നഷ്‌ടത്തോടെ 68 രൂപ 21 പൈസയിലാണ് രൂപ.