ഓഹരി വിപണികള്‍ റെക്കോര്‍ഡ് നേട്ടത്തില്‍ തുടരുന്നു. നിഫ്റ്റി 9,600ന് മുകളിലാണ് വ്യാപാരം. സെന്‍സെക്‌സ് 31,150ന് മുകളില്‍ തുടരുന്നു. രാവിലെ നേരിയ നഷ്‌ടത്തിലേക്ക് വീണെങ്കിലും കയറ്റിറക്കങ്ങളില്ലാതെയാണ് നിലവിലെ വ്യാപാരം.
വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ കൂടുതല്‍ ഉയരത്തിലേക്ക് നയിക്കാത്തത്. ആഭ്യന്തര, വിദേശ നിക്ഷേപം കഴിഞ്ഞ ദിവസം 1000 കോടി കടന്നതാണ് വിപണിയെ റെക്കോഡ് നേട്ടത്തില്‍ എത്തിച്ചത്. എന്‍.ടി.പി.സി, ഡോ.റെഡ്ഡീസ് ലാബ്സ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഭെല്‍, കോള്‍ ഇന്ത്യ, എച്ച്.യു.എല്‍ എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നഷ്‌ടത്തിലാണ്. 16 പൈസ നഷ്‌ടത്തോടെ 64 രൂപ 65 പൈസയിലാണ് രൂപ.
