ഏഷ്യന്‍ വിപണിയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, സിപ്ല എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍ കോര്‍പ്പ്, വിപ്രോ എന്നിവ നഷ്ടത്തിലാണ്. 

ഡോളറുമായുള്ള വിനിമയത്തില്‍ 68 ലേക്ക് വീഴാതെ രൂപ പിടിച്ച് നില്‍ക്കുന്നുണ്ട്. 5 പൈസയുടെ നേട്ടത്തോടെ 67 രൂപ 90 പൈസയിലാണ് രൂപ എത്തി നില്‍ക്കുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.