കൊച്ചി: ഓഹരി വിപണികളില്‍ മികച്ച നേട്ടം തുടരുന്നു. സര്‍വ്വകാല നേട്ടത്തിലാണ് നിഫ്റ്റി ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. സെന്‍സെക്‌സ് രണ്ട് വര്‍ഷത്തെ ഉയരത്തിലാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയെങ്കിലും രാജ്യത്തേക്ക് എത്തുന്ന വിദേശ നിക്ഷേപത്തില്‍ ഇടിവ് വരാത്തതാണ് വിപണിയുടെ കുതിപ്പിന് അടിസ്ഥാനം. ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുമെന്ന് വിപണി നേരത്തെ കണക്കുകൂട്ടിയിരുന്നു.
ഏഷ്യന്‍ വിപണികളില്‍ ഇന്ന് സമ്മിശ്ര പ്രതികരണമാണ്. അദാനി പോര്‍ട്സ്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോകോര്‍പ്പ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിയാണ് നഷ്‌ടകണക്കില്‍ മുന്നില്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഒന്നരവര്‍ഷത്തെ ഉയര്‍ന്ന നേട്ടം നിലനിര്‍ത്തുന്നു. 24 പൈസയുടെ നേട്ടത്തോടെ 65.44 രൂപയിയാണ് രൂപയുടെ വിനിമയം.
