കൊച്ചി: ഓഹരി വിപണികളില്‍ റെക്കോഡ് നേട്ടം. സെന്‍സെക്‌സ് 355 പോയന്റ് ഉയര്‍ന്ന് ചരിത്രത്തിലാദ്യമായി 31,715ല്‍ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 105 പോയന്റ് ഉയര്‍ന്ന് 9,771ല്‍ വ്യാപാരം അവസാനിപ്പിച്ചു. ജി എസ് ടി ആശങ്ക അകലുന്നതും കമ്പനികളുടെ ത്രൈമാസ പ്രവര്‍ത്തനഫലങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നതും വിപണിക്കു കരുത്തായി. രാജ്യാന്തര വിപണിയിലെ നേട്ടവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.