ഓഹരി വിപണികളില്‍ നഷ്‌ടം. നിഫ്റ്റി 9,050ന് താഴെയെത്തി. രാജ്യാന്തര വിപണികളിലെ തളര്‍ച്ചയ്‌ക്കൊപ്പം എണ്ണ, വാഹന, ഫാര്‍മ സെക്ടറുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമാകുന്നതാണ് വിപണിയിലെ നഷ്‌ടത്തിന് കാരണം. പ്രമുഖ ഓഹരികളെല്ലാം നഷ്‌ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ഭെല്‍, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. ആക്‌സിസ് ബാങ്ക് മാത്രമാണ് നഷ്‌ടത്തിന്‍റെ കുത്തൊഴുക്കില്‍ പിടിച്ച് നില്‍ക്കുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയെയും നഷ്‌ടം ബാധിച്ചു. 18 പൈസയുടെ നഷ്‌ടത്തോടെ 65 രൂപ 47 പൈസയിലാണ് വിനിമയം.