തിരുവനന്തപുരം: സാമൂഹിക പെന്‍ഷനുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ധനമന്ത്രി. രണ്ട് ഏക്കര്‍ഭൂമിയും കാറും ഉണ്ടെങ്കില്‍ സാമൂഹിക പെന്‍ഷന്‍ ലഭിക്കില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1200 ചതുരശ്രഅടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്കും സ്വന്തമായി കാറുള്ളവര്‍ക്കും ആദായനികുതി നല്‍കുന്നവര്‍ക്കും ഇനിമുതല്‍ സാമൂഹിക പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കില്ല. 

അര്‍ഹതയില്ലാത്തവര്‍ പെന്‍ഷന്‍ വാങ്ങിയതായി കണ്ടെത്തിയാല്‍ വാങ്ങിയ തുക അവരില്‍ നിന്നും തിരിച്ചു പിടിക്കും. പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കിയ ശേഷം ഏപ്രില്‍ മുതല്‍ പുതിയ പെന്‍ഷന്‍ അപേക്ഷകളില്‍ തീരുമാനമെടുക്കും. സാമൂഹിക പെന്‍ഷനില്‍ നിന്നും പുറത്താക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പാടാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.