അനില്‍ അംബാനിക്ക് വീണ്ടും വന്‍തിരിച്ചടി
ദില്ലി: ടവർ, ഫൈബർ ഒപ്റ്റിക്സ് വ്യവസായങ്ങൾ വിൽക്കുന്നതിനായി നാഷണൽ കമ്പനി നിയമ അപ്ലേറ്റ് അതോറിറ്റി നൽകിയ ഉത്തരവ് പിൻവലിച്ചതോടെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷന് വീണ്ടും തിരിച്ചടി. ഈ രണ്ട് സംരംഭങ്ങളും വിറ്റ് പ്രതിസന്ധിക്ക് താൽകാലിക പരിഹാരം കാണാനുള്ള അനിൽ അംബാനിയുടെ ശ്രമമാണ് ഇതോടെ തകര്ന്നത്.
ടവർ, ഫൈബർ ബിസിനസുകൾ വിൽക്കുന്നതിലുടെ 25,000 കോടി സമാഹരിക്കാമെന്നായിരുന്നു റിലയൻസിന്റെ കണക്ക് കൂട്ടൽ. ഇതിനുള്ള അനുമതി കമ്പനി നിയമ അപ്ലേറ്റ് അതോറിറ്റി റിലയൻസിന് ഏപ്രിൽ ആറിന് നൽകിയിരുന്നു. എന്നാൽ റിലയൻസുമായി സാമ്പത്തിക ഇടപാടുള്ള എച്ച്.എസ്.ബി.സി സുപ്രീംകോടതിയില് ഹര്ജി നൽകിയ. തുടര്ന്ന് സുപ്രീംകോടതി ഈ ഉത്തരവിനെതിരെ ഇടക്കാല വിധി പുറപ്പെടുവിച്ചതോടെ റിലയൻസിന് നൽകിയ വില്പ്പനാനുമതി അതോറിറ്റി പിൻവലിക്കുകയായിരുന്നു.
