സര്‍വേ പ്രകാരം സ്വിഗ്ഗി 96 സ്കോറാണ് കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സൈാമാറ്റോ 82 സ്കോര്‍ നേടി.

ബെംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംരംഭങ്ങളില്‍ വിശ്വസ്തതയിലും ഉപഭോക്തൃ സംതൃപ്തിയിലും ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കമ്പനി സ്വിഗ്ഗിയാണെന്ന് റിപ്പോര്‍ട്ട്. പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ റെഡ്സീര്‍ മാനേജ്മെന്‍റ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ സര്‍വേയിലാണ് സ്വിഗ്ഗി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 

സര്‍വേ പ്രകാരം സ്വിഗ്ഗി 96 സ്കോറാണ് കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സൈാമാറ്റോ 82 സ്കോര്‍ നേടി. ആ സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലാണ് സര്‍വേ നടത്തിയത്. 

യൂബര്‍ ടെക്നോളജീസിന്‍റെ ഉടമസ്ഥതയിലുളള യുബര്‍ ഈറ്റ്സ് മൂന്നാം സ്ഥാനവും ഒലയുടെ ഫുഡ്പാണ്ട നാലാം സ്ഥാനവും നേടി. യഥാക്രമം 73, 70 എന്നിങ്ങനെയാണ് ഇരു ബ്രാന്‍ഡുകളുടെയും സ്കോറുകള്‍. കഴിഞ്ഞ മാസമാണ് സ്വിഗ്ഗി 100 കോടി ഡോളറിന്‍റെ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ഫുഡ് ടെക് മേഖലയില്‍ നടന്ന ഏറ്റവും വലിയ ഫണ്ടിങ് ആയിരുന്നു ഇത്.