ഇപ്പോള്‍ 10,000 ത്തിനടുത്താണ് സ്കാനിങിന്‍റെ ചെലവ്

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്‍റെ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നവേഷന്‍ ആന്‍ഡ് സോഷ്യല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് (എഫ്ഐഎസ്ഇ) സ്കാനിങ് ചിലവുകള്‍ പകുതിയായി കുറയ്ക്കാനുപകരിക്കുന്ന സ്കാനര്‍ വികസിപ്പിച്ചു. 15 കോടി രൂപ ചെലവഴിച്ചാണ് എട്ടംഗ സംഘം മാഗ്നറ്റിക് റെസൊമന്‍സ് ഇമേജിങ് (എംആര്‍ഐ) സ്കാനര്‍ രൂപപ്പെടുത്തിയത്. 

നിലവില്‍ എംആര്‍ഐ സ്കാനിങിന് 10,000 രൂപ മുതല്‍ മേലോട്ടാണ് ചിലവ് വരുന്നത്. ടാറ്റാ ഗ്രൂപ്പ് വികസിപ്പിച്ച 1.5 ടെസ്‍ല ഹോള്‍ ബോഡി എംആര്‍ഐ സ്കാനര്‍ ഉപയോഗിച്ച് ഇതിന്‍റെ പകുതി ചിലവില്‍ സ്കാനിങ് നടത്താം എന്നാണ് എഫ്ഐഎസ്ഇയുടെ അവകാശവാദം. ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സില്‍ ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച ശേഷം 2019 തോടെ സ്കാനര്‍ വിപണിയിലിറക്കാനാണ് എഫ്ഐഎസ്ഇയുടെ പദ്ധതി.