എയര്‍ടെല്‍, ഇന്‍ഫോസിസ്, എല്‍ഐസി തുടങ്ങിയവയാണ് ടാറ്റയ്ക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുളള മറ്റ് കമ്പനികള്‍

ദില്ലി: രാജ്യത്തെ ഏറ്റവും മൂല്യമുളള ബ്രാന്‍ഡ് ടാറ്റയെന്ന് ബ്രാന്‍ഡ് ഫിനാന്‍സിന്‍റെ പഠന റിപ്പോര്‍ട്ട്. ബ്രാന്‍ഡ് മൂല്യ നിര്‍ണ്ണയ രംഗത്തെ പ്രമുഖ കമ്പനിയാണ് ബ്രാന്‍ഡ് ഫിനാന്‍സ്. 14.2 ബില്യണ്‍ ഡോളറാണ് ടാറ്റയുടെ മൊത്തം ബ്രാന്‍ഡ് മൂല്യം. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനമാണ് ടാറ്റയുടെ മൂല്യമുയര്‍ന്നത്. 

എയര്‍ടെല്‍, ഇന്‍ഫോസിസ്, എല്‍ഐസി തുടങ്ങിയവയാണ് ടാറ്റയ്ക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുളള മറ്റ് കമ്പനികള്‍. ടിസിഎസ്, ടാറ്റ മോട്ടോഴ്സ്. ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ് എന്നിവയുടെ ബ്രാന്‍ഡ് മൂല്യം സംയുക്തമായാണ് ടാറ്റയ്ക്ക് ഗ്രൂപ്പിന് കീഴില്‍ വരുന്നത്. 

ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന് കീഴില്‍ മികച്ച മുന്നേറ്റമാണ് അടുത്ത കാലത്തായി ടാറ്റ ഗൂപ്പ് നടത്തിവരുന്നത്.