ടാറ്റ ബോര്‍ഡ് ഓഫ് ‍ഡയറക്ടേഴ്സിന്‍റെ തീരുമാനം കോടതി അംഗീകരിച്ചു

ദില്ലി: ടാറ്റ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് സൈറസ് മിസ്ത്രി കൊടുത്ത ഹര്‍ജി കോടതി തളളി. ദേശീയ കമ്പനി ലോ ട്രൈബ്യൂണല്‍ കോടതിയാണ് (എന്‍സിഎല്‍ടി) മിസ്ത്രിയുടെ ഹര്‍ജി തള്ളിയത്. ഇക്കാര്യത്തില്‍ ടാറ്റ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ തീരുമാനം കോടതി ശരിവച്ചു. 

എന്‍സിഎല്‍ടിയുടെ മുംബൈ ബെഞ്ചാണ് ഇത് സംബന്ധിച്ച വാദം കേട്ടത്. മിസ്ത്രി ഉയര്‍ത്തിയ വാദഗതികള്‍ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമകളായ ടാറ്റാ സണ്‍സ് നീക്കം ചെയ്തത് അദ്ദേഹത്തിലുളള വിശ്വാസം നഷ്ടപ്പെടുവെന്നരോപിച്ചായിരുന്നു. കോടതിയുടെ വിധി പുറത്ത് വന്നതോടെ ടാറ്റാ ഗ്രൂപ്പിന്‍റെ ഓഹരികളുടെ മൂല്യ വലിയ തോതില്‍ ഉയര്‍ന്നു. ടാറ്റയുടെ 16ാമത്തെ ചെയര്‍മാനായ സൈറസ് മിസ്ത്രിയെ ഡയറക്ടര്‍ ബോര്‍ഡ് നീക്കം ചെയ്തത് 2016 ഒക്ടോബറിലായിരുന്നു.