പുതിയ നോട്ടില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്ന സംശയം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നു തുടങ്ങിയിട്ട് ദിവസങ്ങളായി. നോട്ടില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടോയെന്ന ഒരാളുടെ അന്വേഷണത്തിന് മറുപടിയായി ബ്രിട്ടീഷ് സെന്‍ട്രല്‍ ബാങ്ക് ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ക്കും തുടക്കമായത്. സോപ്പിലും മെഴുക് തിരിയിലുമൊക്കെ ഉപയോഗിക്കുന്ന ഉരുകിയ മൃഗക്കൊഴുപ്പ് നോട്ടിലും ഉപയോഗിച്ചെന്നാണ് ബാങ്ക് സ്ഥിരീകരിച്ചത്. 

@SteffiRox there is a trace of tallow in the polymer pellets used in the base substrate of the polymer £5 notes

Scroll to load tweet…

സസ്യാഹാരം കഴിക്കുന്നവരുടെ മനുഷ്യാവകാശത്തിന് രാജ്യത്ത് ഒരു വിലയുമില്ലേയെന്ന് ചോദിച്ചാണ് ട്വിറ്ററില്‍ പലരും രോഷാകുലരാവുന്നത്. നോട്ടുകള്‍ പിന്‍വലിക്കാനോ ഇനി പുറത്തിറക്കുന്ന നോട്ടുകളുടെ നിര്‍മ്മാണ രീതി മാറ്റാനോ എന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന മാധ്യമങ്ങളുടെ അന്വേഷണത്തോട് പ്രതികരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തയ്യാറായിട്ടില്ല. വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ക്യാമ്പയിനുകള്‍ ആരംഭിച്ചു കഴിഞ്ഞു. സെപ്തംബറിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്.