Asianet News MalayalamAsianet News Malayalam

ബുള്ളറ്റ് ട്രെയിന്‍: ടിക്കറ്റ് നിരക്കില്‍ തീരുമാനമായി

  • നിലവില്‍ ബാന്ദ്രയില്‍ നിന്നും കുര്‍ളയിലേക്കുള്ള കുറഞ്ഞ ടാക്‌സി നിരക്ക് 650 രൂപയാണെന്നിരിക്കേ ടിക്കറ്റ് നിരക്കുകള്‍ ജനപ്രിയമായി മാറുമെന്ന കാര്യത്തില്‍ ഖരെ ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നു
ticekt fare of mumbai ahamdabad bullet train

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളന്‍ ട്രെയിനിന്റെ കുറഞ്ഞ യാത്രനിരക്ക് 250 രൂപയും കൂടിയ നിരക്ക് 3000 രൂപയുമായിരിക്കുമെന്ന് സൂചന. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ്് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മുംബൈയില്‍ നിന്നും അഹമ്മദാബാദ് വരെയുള്ള മുഴുവന്‍ യാത്രയ്ക്ക് 3000 രൂപയാവും ഈടാക്കുക. ബാന്ദ്രയില്‍ നിന്നും കുര്‍ള കോപ്ലക്‌സ് വരെയുള്ള യാത്രയ്ക്കാവും 250 രൂപ നല്‍കേണ്ടി വരിക. നിലവിലുള്ള കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും ട്രെയിനിലെ ബിസിനസ് ക്ലാസ്സിലെ ടിക്കറ്റ് നിരക്ക് ഇതിലും കൂടുതലായിരിക്കുമെന്നും നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് മേധാവി അച്ചല്‍ ഖരെ പറയുന്നു. 

നിലവില്‍ ബാന്ദ്രയില്‍ നിന്നും കുര്‍ളയിലേക്കുള്ള കുറഞ്ഞ ടാക്‌സി നിരക്ക് 650 രൂപയാണെന്നിരിക്കേ ടിക്കറ്റ് നിരക്കുകള്‍ ജനപ്രിയമായി മാറുമെന്ന കാര്യത്തില്‍ ഖരെ ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണഘട്ടത്തില്‍ 30000-40000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പദ്ധതിയില്‍ ജപ്പാന്റെ സ്വാധീനം കൂടുതലാണെന്ന വാദത്തേയും അദ്ദേഹം തള്ളിക്കളയുന്നു. ആകെ പദ്ധതിയിലെ 460 കിമീ ദൂരത്തിലും നിര്‍മ്മാണം നടത്തുന്നത് ഇന്ത്യന്‍ കോണ്‍ട്രാക്ടര്‍മാരാണ്. കടലിലൂടെയുള്ള 21 കിമീ തുരങ്കം മാത്രമാണ് ജപ്പാന്‍ കോണ്‍ട്രാക്ടര്‍മാര്‍ നേരിട്ട് നിര്‍മ്മിക്കുന്നത്.  നിലവില്‍ എണ്‍പതോളം ജപ്പാന്‍ പൗരന്‍മാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഖരെ പറയുന്നു.

മുംബൈയെ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആകെ നീളം 500 കിമീയാണ്. പത്ത് കോച്ചുകളടങ്ങിയ ട്രെയിന്‍ ഒരു ദിവസം 70 ട്രിപ്പുകളാവും നടത്തുക. ഒരു ലക്ഷം കോടി രൂപ പദ്ധതിക്കായി ചിലവിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. 


 

Follow Us:
Download App:
  • android
  • ios