സര്‍വീസ് ചാര്‍ജുകളെ ബുദ്ധിപൂര്‍വ്വം മറികടക്കാനുളള നാല് മാര്‍ഗ്ഗങ്ങള്‍
എടിഎം ഉപയോഗത്തിനുളള സര്വ്വീസ് ചാര്ജിനെ പലര്ക്കും വരുത്തിവയ്ക്കുന്ന സാമ്പത്തിക മാന്ദ്യം വളരെ വലുതാണ്. ഇത്തരം സര്വ്വീസ് ചാര്ജുകളെ ബുദ്ധിപൂര്വ്വം മറികടക്കാനുളള നാല് മാര്ഗ്ഗങ്ങള് പരിശോധിക്കാം.
1. കാര്ഡ് പേമെന്റുകളുടെ എണ്ണം വര്ദ്ധിപ്പിക്കുക. കാര്ഡ് പേമെന്റ് സാധിക്കുന്ന ഇടങ്ങളിലൊക്കെ അത് ചെയ്യുക. ഇത് നിങ്ങളുടെ എടിഎമ്മില് നിന്നുളള പണമെടുപ്പ് കുറയ്ക്കും.
2. ബില്ലുകള് ഓണ്ലൈന് അടയ്ക്കുക. നിങ്ങളുടെ മാസവും വാര്ഷികമായുമുളള ബില്ലുകള് ഓണ്ലൈനായി അടയ്ക്കുക. അല്ലെങ്കില് നിങ്ങളുടെ അക്കൗണ്ടില് നിന്ന് അവ അതാത് സമയത്ത് ഈടാക്കാനുളള സംവിധാനം ഏര്പ്പെടുത്തുക.
3. ഫ്രീ ട്രാന്സാക്ഷന്സ് പണം പിന്വലിക്കാനായി മാത്രം ഉപയോഗിക്കുക. ബാലന്സ് അന്വേഷണം, മിനി സ്റ്റേറ്റ്മെന്റ് എന്നീ ഇടപാടുകള് ബാങ്കിന്റെ മൊബൈല് ബാങ്ക് വഴി നിര്വഹിക്കുക.
4. ഓണ്ലൈന് ട്രാന്സാക്ഷന്സ് ആക്റ്റിവേറ്റാക്കുക. നിങ്ങളുടെ പണമിടപാടുകളുടെ പ്രധാന മാര്ഗ്ഗങ്ങളിലൊന്നായി ഓണ്ലൈന് ഇടപാടുകളെ ക്രമീകരിക്കുക. ഇതിലൂടെ നിങ്ങള്ക്ക് എടിഎം സര്വ്വീസ് ചാര്ജ് എന്ന പ്രതിസന്ധിയില് നിന്ന് പുറത്ത് കടക്കാന് കഴിയും.
