ജിയോയുടെ 299 രൂപയുടെ ഡാറ്റാ പ്ലാനിനെ മറികടക്കാനാണ് വൊഡാഫോണ്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ദില്ലി: രാജ്യത്തെ ടെലികോം മോഖലയില് ജിയോ ഉയര്ത്തിയ തരംഗം മറികടക്കാന് പുതിയ പ്ലാനുകളുമായി എയര്ടെല്ലും വൊഡാഫോണും. 255 രൂപയുടെ റീചാര്ജ്ജില് ദിവസേന 2 ജിബി ഡാറ്റ നല്കുന്ന പുതിയ പ്ലാനാണ് വൊഡാഫോണ് അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്കാണ് ഈ പ്ലാന്. അണ്ലിമിറ്റഡ് വോയ്സ് കോള്, എസ്ടിഡി, റോമിംഗ് കോളുകള് എന്നിവയെല്ലാം ഇതിനൊപ്പം സൗജന്യമാണ്.
ജിയോയുടെ 299 രൂപയുടെ ഡാറ്റാ പ്ലാനിനെ മറികടക്കാനാണ് വൊഡാഫോണ് പുതിയ പ്ലാന് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല് തെരഞ്ഞെടുത്ത സര്ക്കിളുകളില് മാത്രമെ ഈ പ്ലാന് ലഭ്യമാവൂ എന്നത് ഉപയോക്താക്കള്ക്ക് തിരിച്ചടിയാണ്. മാത്രമല്ല സൗജന്യ വോയ്സ് കോള് പരിധി ദിവസം 250 മിനിറ്റും ആഴ്ചയില് 1000 മിനിറ്റുമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ദിവസേന 100 സൗജന്യ എസ്എംഎസുകളും ലഭ്യമാകും.
249 രൂപയുടെ ഡാറ്റാ പ്ലാനിലാണ് എയര്ടെല് 2 ജിബി പ്രതിദിന ഡാറ്റ ഓഫര് ചെയ്യുന്നത്. അണ്ലിമിറ്റഡ് വോയ്സ് കോള് സൗകര്യവും പ്രതിദിനം 100 സൗജന്യ എസ്എംഎസും ഇതില് ലഭ്യമാണ്. ജിയോയുടെ 299 രൂപയുടെ ഡാറ്റാ പ്ലാനില് 28 ദിവസത്തേക്ക് ദിവസേന മൂന്ന് ജിബി ഡാറ്റയും അണ്ലിമിറ്റഡ് വോയ്സ് കോളുമാണ് ഓഫര് ചെയ്യുന്നത്.
