കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില മുന്നോട്ട് തന്നെ. പവന് 80 രൂപ വര്‍ധിച്ച് 23,120 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,890 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ചയും പവന് 80 രൂപ വര്‍ധിച്ചിരുന്നു.