മുംബൈ: ഓഹരി വിപണികള്‍ നേട്ടത്തില്‍. നിഫ്റ്റി 9,800ന് മുകളിലെത്തി. സെന്‍സെക്‌സ് 150 പോയന്റ് ഉയര്‍ന്നു. ഏഷ്യന്‍ വിപണികളിലെ നേട്ടം മുതലെടുത്താണ് ഇന്ത്യന്‍ വിപണിയിലെ മുന്നേറ്റം. ഡിഎല്‍എഫ് ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ഡിഎല്‍എഫ് വാടക കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടിയുടെ 40 ശതമാനം ഓഹരികള്‍ വില്‍ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മറ്റന്നാള്‍ ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചതാണ് ഡിഎല്‍എഫിനെ തുണച്ചത്. 

ഡോ.റെഡ്ഡീസ് ലാബ്‌സ്, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നിലുള്ള മറ്റ് കന്പനികള്‍. അതേസമയം എച്ച്‌യുഎല്‍, ടിസിഎസ്, കൊടാക് മഹീന്ദ്ര എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നഷ്ടത്തിലാണ്. 3 പൈസ നഷ്ടത്തോടെ 64 രൂപ 13 പൈസയിലാണ് രൂപയുടെ വിനിമയം.