തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2710 രൂപയാണ് ഇന്നത്തെ വില. പവന് 21,680 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഇന്നലെ പവന് 21,600 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ഓണ-വിവാഹ സീസണ്‍ ആയതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ഇപ്പോള്‍ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.