തിരുവനന്തപുരം: സംസ്ഥാനത്ത് ടോഡി ബോര്‍ഡ് സ്ഥാപിക്കാനുള്ള നിയമനടപടികള്‍ ആരംഭിച്ചെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. കേരളത്തിലെ കള്ള്-ചെത്ത് വ്യവസായത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോര്‍ഡ് സ്ഥാപിക്കുന്നത്. ഇക്കാര്യത്തില്‍ ഇതിനോടകം ട്രേഡ് യൂണിയന്‍ നേതാക്കാളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

നിലവിലെ മദ്യനയത്തില്‍ മാറ്റം വരുത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പരമാവാധി തൊഴിലാളിപരിരക്ഷ ഉറപ്പാക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി.