മൊത്തം വിപണിയുടെ പകുതിയും മാരുതി കൈയ്യടക്കിയപ്പോള്‍ മൂന്നു മോഡലുകളുമായി രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായിയാണ്. മാരുതി 49.54 ശതമാനം നേടിയപ്പോള്‍ ഹ്യൂണ്ടായിയുടേത് കേവലം 15.4 ശതമാനം മാത്രം. റിനോള്‍ട്ട് സാനിധ്യം അറിയിച്ചപ്പോള്‍ ടാറ്റയും ഹോണ്ടയും മഹീന്ദ്രയുമൊന്നും ചിത്രത്തിലേയില്ല.

അള്‍ട്ടോയും സ്വിഫ്റ്റ് ഡിസയറും സ്വിഫ്റ്റും വാഗണാറുമായി ആദ്യ നാല് സ്ഥാനങ്ങളിലും മാരുതി സുസുക്കി തിളങ്ങി നില്‍ക്കുന്നു. എന്‍ട്രി ലെവല്‍ ചെറുകാര്‍ വിഭാഗത്തില്‍ അള്‍ട്ടോയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

2016 സെപ്തംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളും എണ്ണവും

1. മാരുതി സുസുക്കി അള്‍ട്ടോ - 27,750

2.സ്വിഫ്റ്റ് ഡിസയര്‍ - 18,961

3.സ്വിഫ്റ്റ് - 16,746

4.വാഗണ്‍ ആര്‍ - 16,645

5. ഹ്യുണ്ടായി ഗ്രാന്‍ഡ് i 10 - 12,212

6. മാരുതി സുസുക്കി ബലേനോ - 10,623

7. റിനോള്‍ട്ട് ക്വിഡ് - 10,558

8. ഹ്യുണ്ടായി എലൈറ്റ് i20 - 10,254

9. മാരുതി സുസുക്കി വിടാര ബ്രെസ - 9,375

10. ഹ്യൂണ്ടായി ക്രെറ്റ - 8,835