ന്യൂഡല്‍ഹി: ഇന്ത്യയിലെ യാത്രാ വാഹന വില്‍പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20% വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. 278428 വാഹനങ്ങളാണ് ആകെ വിറ്റഴിഞ്ഞത്. എസ്‌യുവി, എംയുവി തുടങ്ങിയ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 66851 വാഹനങ്ങളാണു കഴിഞ്ഞ മാസം വിറ്റത്. 38% വര്‍ദ്ധനവ്. കാര്‍ വില്‍പനയില്‍ 15.14% വര്‍ദ്ധനയോടെ 495,259 ആയി.

ഇരുചക്ര വാഹന വില്‍പന 21.6% ഉയര്‍ന്നു. ആകെ 18,68,993 ഇരുചക്ര വാഹനങ്ങളാണ് വിറ്റത്. ബൈക്ക് വില്‍പന 16.33% വര്‍ധന നേടി. 11,86,770 എണ്ണം വിറ്റു. സ്‌കൂട്ടര്‍ വിപണി 30.6% വളര്‍ച്ച നേടി. 6,03,818 സ്‌കൂട്ടറാണു സെപ്റ്റംബറില്‍ വിറ്റത്.

എന്നാല്‍ വാണിജ്യ വാഹന വില്‍പനയില്‍ ഇടവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 61621 വാണിജ്യ വാഹനങ്ങളാണു കഴിഞ്ഞ മാസം വിറ്റത്. രണ്ടു ശതമാനം ഇടിവാണുള്ളത്.