Asianet News MalayalamAsianet News Malayalam

ചൊവ്വ വിപണി; രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

തിങ്കളാഴ്ച്ചയുടെ രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടിരുന്നു. ഇന്നലെ 24 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. അതായത് ഏകദേശം 0.3 ശതമാനം ഇടിവ്. 

tuesday market rupee fall aganist US dollar
Author
Mumbai, First Published Oct 23, 2018, 12:37 PM IST

മുംബൈ: ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം വിനിമയ വിപണിയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നാണയത്തിന് ശുഭകരമല്ല. പിടിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.70 എന്ന താഴ്ന്ന നിലയിലാണ്. ഇന്ന് 14 പൈസുടെ ഇടിവാണ് രൂപ നേരിട്ടത്. 

തിങ്കളാഴ്ച്ചയുടെ രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടിരുന്നു. ഇന്നലെ 24 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. അതായത് ഏകദേശം 0.3 ശതമാനം ഇടിവ്. ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിന് ഇന്ന് ആവശ്യകത വലിയതോതില്‍ വര്‍ദ്ധിച്ചത് രൂപയെ മൂല്യത്തില്‍ വലിയ ഇടിവിന് കാരണമായി.

വിദേശ ഫണ്ടുകള്‍ പുറത്തേക്ക് പ്രവഹിച്ചതും രൂപയ്ക്ക് ഭീഷണിയായി. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് ദൃശ്യമായതും രൂപയുടെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഇന്നലെ ഫോറിന്‍ പ്രോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ 511.91 കോടി രൂപയാണ് വിറ്റഴിച്ചത് ഇത് രൂപയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്.  

Follow Us:
Download App:
  • android
  • ios