ബാങ്കുകളില്‍ നിന്നും ഫോറിന്‍ എക്സചേഞ്ചുകളില്‍ നിന്നും രാവിലെ അമേരിക്കന്‍ ഡോളറിന് വലിയ ആവശ്യകതയാണ് ദൃശ്യമാകുന്നത് ഇതാണ് ഇന്ത്യന്‍ നാണയത്തെ പ്രതിസന്ധിയിലാക്കുന്ന പ്രധാന ഘടകം. 

മുംബൈ: ചൊവ്വാഴ്ച്ച രാവിലെ രൂപയ്ക്ക് നഷ്ടത്തോടെ തുടക്കം. വിനിമയ വിപണിയില്‍ രാവിലെ ഡോളറിനെതിരെ 73.79 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്‍പത് പൈസയുടെ ഇടിവ് നേരിട്ട് 73.88 എന്ന നിലയിലാണ്. 

ബാങ്കുകളില്‍ നിന്നും ഫോറിന്‍ എക്സചേഞ്ചുകളില്‍ നിന്നും രാവിലെ അമേരിക്കന്‍ ഡോളറിന് വലിയ ആവശ്യകതയാണ് ദൃശ്യമാകുന്നത് ഇതാണ് ഇന്ത്യന്‍ നാണയത്തെ പ്രതിസന്ധിയിലാക്കുന്ന പ്രധാന ഘടകം. 

തിങ്കളാഴ്ച്ച രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞ് 73.83 ലാണ് വ്യാപാരം അവസാനിച്ചത്. ക്രൂഡ് ഓയിലിന്‍റെ വില ഇന്ന് നേരിയ തോതില്‍ ഉയര്‍ന്ന് ബാരലിന് 81 ഡോളര്‍ എന്ന നിലയിലാണിപ്പോള്‍.