രാജ്യത്തുടനീളം 376 ശാഖകളും 3500 ജീവനക്കാരുമായി നിലവില്‍ ഇന്ത്യയില്‍ ഉടനീളം യുഎഇ എക്സ്ചേഞ്ചിന് പ്രവര്‍ത്തന വ്യാപ്തിയുണ്ട്
മുംബൈ: പ്രമുഖ ധനകാര്യ സേവന ധാതാക്കളായ യുഎഇ എക്സ്ചേഞ്ച് ഇന്ത്യയില്‍ അവരുടെ പേര് മാറ്റുന്നു. ഇനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ യുഎഇ എക്സ്ചേഞ്ച് നടപ്പാക്കുക യൂണിമണി എന്ന വ്യാപാര നാമത്തിലാവും.
ചെറുകിട വ്യാപാര വായ്പകള്‍, ഭവന വായ്പകള്‍, ഉപഭോക്തൃ വായ്പകള്‍ തുടങ്ങിയ സമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കി ഇന്ത്യയില്‍ ബാങ്കിംഗ് ഇതര ധനകാര്യ സേവന കമ്പനിയാകാനുളള തയ്യാറെടുപ്പിലാണ് യൂണിമണി.
രാജ്യത്തുടനീളം 376 ശാഖകളും 3500 ജീവനക്കാരുമായി നിലവില്‍ ഇന്ത്യയില്‍ ഉടനീളം യുഎഇ എക്സ്ചേഞ്ചിന് പ്രവര്‍ത്തന വ്യാപ്തിയുണ്ട്.
