റിയാദ്: സൗദി ഡ്രൈവര്‍മാര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി യുബര്‍ രംഗത്തെത്തി. അപകടത്തില്‍ പെട്ട് പരിക്കേല്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരിരക്ഷ നല്‍കുന്നതിനാണ് കമ്പനി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്. എഎക്സ്എ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് യുബര്‍ പദ്ധതി നടപ്പാക്കുന്നത്. 

സൗദിയിലെ യുബര്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും യുബര്‍ ഈറ്റ്സ് വിതരണക്കാര്‍ക്കും ഇന്‍ഷുറന്‍സിന്‍റെ പ്രയോജനം ലഭിക്കും. യുബര്‍ ആപ്പ് ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന അപകടം മൂലമുളള മെഡിക്കല്‍ ചെലവുകള്‍ ഉള്‍പ്പെടെയുളള സാമ്പത്തിക ബാധ്യതയും മറ്റും ഇന്‍ഷുറന്‍സ് കവര്‍ ചെയ്യും.