ബംഗളൂരു: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പുതിയ മേധാവിയായി ഉമംഗ് ബേദി നിയമിതനായി. നിലവിലെ മാനെജിങ് ഡയറക്ടര്‍ കൃതിക റെഡ്ഡിക്കു പകരമായാണു നിയമനം. അഡോബിയുടെ ദക്ഷിണേഷ്യന്‍ മേഖലാ ഡയറക്ടറായിരുന്നു ഉമംഗ് ബേദി. ജൂലായില്‍ അദ്ദേഹം ചുമതലയേല്‍ക്കും.

ഫേസ്ബുക്കിന്റെ അക്കൗണ്ട് ടീമിലേക്കാണു കൃതിക റെഡ്ഡിക്കു സ്ഥലംമാറ്റം. ഫേസ്ബുക്കിന്റെ ആസ്ഥാനത്തായിരിക്കും കൃതിക റെഡ്ഡിയുടെ പ്രവര്‍ത്തനം.