പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭാ സ്‌പീക്കര്‍ വിളിച്ച സര്‍വകക്ഷിയോഗം തുടങ്ങി. എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബജറ്റ് മാറ്റിവയ്‌ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നാളെ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം തുടങ്ങുന്നത്. മറ്റന്നാളാണ് ബജറ്റ് അവതരണം.