ഉത്തർപ്രദേശ് ഉൾപ്പടെ അ‌ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല പൊതുബജറ്റ് നിർണ്ണായകമാകുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം എന്തൊക്കെ നയപരമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദായനികുതിഘടനയിൽ മാറ്റം കൊണ്ടുവരുമെന്ന സൂചനകൾ വന്നുകഴിഞ്ഞു. നികുതി പരിധി ഉയർത്തി നിരക്ക് വർദ്ധിപ്പിക്കുന്നതിനാണ് ആലോചന. ബാങ്കിംഗ് സംവിധാനം ഉടച്ച് വാർക്കുന്നതിന് ധനമന്ത്രി ശ്രമിച്ചേക്കും. 

ഉദാരവത്ക്കരണം പ്രഖ്യാപിച്ച മൻമോഹൻസിംഗിന്റെ ബജറ്റിന് ശേഷം രാജ്യത്ത് വലിയ സാമ്പത്തിക പരിഷ്കരണ നടപടികൾ ഉണ്ടായശേഷം വരുന്ന ബജറ്റെന്ന നിലയിൽ അരുൺ ജെയറ്റിലിക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. രാജ്യത്തിന്റെ വളർച്ചാ നിരക്ക് ഇടിയാതിരിക്കാനുള്ള ശ്രമങ്ങൾ ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകും. മധ്യവർഗ്ഗത്തെയും കർഷകരെയും സഹായിക്കുന്ന നിർദ്ദേശങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ബജറ്റ് മാറ്റിവയ്ക്കണമെന്ന് ആവാശ്യപ്പെട്ടിരുന്ന പ്രതിപക്ഷം എന്നാൽ ഒന്നാം തീയതി പാർലമെന്റിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.