ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരമാര്‍ശവും പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ബജറ്റ് നീക്കിവെയ്ക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് അവതരണത്തിന് നിര്‍ദ്ദേശങ്ങള്‍ വെച്ചുകൊണ്ട് രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സംസ്ഥാന ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കണമെന്നും ഉത്തവില്‍ വ്യക്തമാക്കുന്നു. കേന്ദ്ര ബജറ്റ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ഇത് സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയത്. ഇതോടെയാണ് ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കുമെന്ന് ഉറപ്പായത്.