പ്രതിപക്ഷ ബഹളത്തിനിടയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി ബജറ്റ് അവതരണം തുടങ്ങി. ഇന്നു പുലര്‍ച്ചെ അന്തരിച്ച അംഗം ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സഭാ നടപടികള്‍ തുടങ്ങിയത്. എന്നാല്‍ ബജറ്റ് അവതരണത്തിന് അനുമതി നല്‍കിയ സ്‌പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. പക്ഷേ സ്‍പീക്കര്‍ സുമിത്രാ മഹാജന്‍ ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ ക്ഷണിക്കുകയായിരുന്നു.