സാമ്പത്തിക കുറ്റകൃത്യം തടയാന്‍ സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ‍്‍ലി. ആദായനികുതി നല്‍കുന്നത് 1.7 കോടി പേര്‍ മാത്രമാണ്. ആദായനികുതി നല്‍കുന്നവരില്‍ 10 ലക്ഷത്തിനു മേല്‍ വരുമാനം കാണിച്ചത് 24 ലക്ഷം പേര്‍ മാത്രമാണ്. 50 ലക്ഷത്തിനു മേല്‍ വരുമാനം കാട്ടിയത് 1.72 ലക്ഷം പേര്‍ മാത്രമാണെന്നും അരുണ്‍ ജെയ്‍റ്റ്‍ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.