സംസ്ഥാനത്തെ വ്യവസായങ്ങളില്‍ 95 ശതമാനത്തിലധികം എം.എസ്.എം.ഇ അഥവാ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഗണത്തില്‍പ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ 50 കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളുടെ വരുമാന നികുതി 30ല്‍ നിന്ന് 25 ശതമാനമാക്കി കുറച്ചത് പ്രതീക്ഷയോടെയാണ് വ്യാപാരികള്‍ കാണുന്നത്. നികുതി ഭാരം കുറയുന്നതോടെ നിക്ഷേപം ഉയര്‍ത്തി കച്ചവടം വിപുലീകരിക്കാനാവും.
ബജറ്റില്‍ പൊതുമേഖല സ്ഥാപനങ്ങളെ അവഗണിച്ചതില്‍ നിരാശയും പ്രകടമാണ്. കൊച്ചി ഷിപ്പ്‍യാര്‍ഡിന് 507 കോടി രൂപ അനുവദിച്ചതൊഴിച്ചാല്‍ മറ്റുള്ളവയ്‌ക്ക് കാര്യമായ പരിഗണനയില്ല. ഫാക്ട്, എച്ച്.ഒ.സി, കൊച്ചിന്‍ റിഫൈനറി എന്നിവയ്‌ക്ക് തുക അനുവദിക്കാത്തതിനാല്‍ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന വ്യവസായികളുടെ നില അവതാളത്തിലാകും. ബജറ്റില്‍ നിര്‍മാണ മേഖലയ്‌ക്ക് കൂടുതല്‍ പണം അനുവദിച്ചതും പ്രതീക്ഷ ഉണര്‍ത്തുന്നു. നോട്ടുപ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയിലായ നിര്‍മാണ മേഖലയുടെ തിരിച്ച് വരവിന് ഈ നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍
